വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി പലരും പല വഴിക്ക് ചിതറയോടുകയായിരുന്നു. നിരവധി പേർ പ്രാണരക്ഷാർഥം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഓടികയറുകയാണ് ഉണ്ടായത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അക്രമിയെ ഇതുവരെ പിടികൂടാനായിട്ടില്ല
നൂറിലധികം പേര്‍ ബാറില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെടിവെപ്പ്. വെടിവെപ്പിനെ തുടര്‍ന്ന് ബാറില്‍ നിന്ന് പുറത്തേക്ക് ആളുകള്‍ ചിതറിയോടി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിക്കായി സൗത്ത് കരോലിന പൊലീസ് തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
SUMMARY: Shooting at bar in America; 4 people killed
ഡൽഹി: കണ്ണൻ ഗോപിനാഥൻ കോണ്‍ഗ്രസില്‍ ചേർന്നു. എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസിലൂടെ…
ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…
വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു…