മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലിസ് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. അൽ ജസീറ പുറത്തുവിട്ട കണക്കുപ്രകാരം വെടിവയ്പ്പിൽ 15 ലധികം പോലീസുകാരും ഒരു ഓർത്തഡോക്സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഡെർബെൻ്റ്, മഖച്കല നഗരങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
റഷ്യയിലെ ഏറ്റവും ദരിദ്രമായ ഭാഗങ്ങളിലൊന്നായ മുസ്ലീം നോർത്ത് കോക്കസസ് മേഖലയിലെ പുരാതന ജൂത സമൂഹത്തിന്‍റെ ആസ്ഥാനമായ ഡെർബെന്‍റിലാണ് സിനഗോഗും പള്ളിയും സ്ഥിതി ചെയ്യുന്നത്. ഏകദേശം 125 കിലോമീറ്റർ അകലെ ഡാഗെസ്താൻ്റെ തലസ്ഥാനമായ മഖച്കലയിലാണ് പോലീസ് പോസ്റ്റ് ആക്രമണം നടന്നത്.
ആക്രമണത്തിൻ്റെ ഫലമായി ഡെർബെൻ്റിലെ സിനഗോഗിന് തീപിടിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പള്ളിയിൽ നിന്ന് പുക ഉയരുന്നതായി ദൃക്‌സാക്ഷികളും റിപ്പോർട്ട് ചെയ്തു. അക്രമിസംഘത്തിൽപ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താൻ തലവൻ സെർജി മെലിക്കോവ് പറഞ്ഞു.
<br>
TAGS : RUSSIA | DAGESTAN | ATTACK
SUMMARY : Shooting at places of worship in Russia; More than 15 dead, including the priest
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…