വാഷിംങ്ടൺ: യുഎസിലെ അലബാമയിലുണ്ടായ വെടിവയ്പിൽ നാലുപേർ മരിച്ചു. 20ഓളം പേർക്ക് പരുക്കേറ്റു. ബിർമിങ്ഹാമിലെ ഫൈവ് പോയിന്‍റ്സ് സൗത്ത് ഏരിയയിൽ ശനി രാത്രിയാണ് വെടിവയ്പുണ്ടായത്. രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്‍റ്സ് സൗത്. ധാരാളം ആളുകൾ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്നോളിയ അവന്യൂവിലാണ് വെടിവയ്പ് നടന്നത്. നിരവധിപേർ ആക്രമണസമയത്ത് പ്രദേശത്തുണ്ടായിരുന്നതായാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തോക്കുമായെത്തിയ ഒരുകൂട്ടം പേർ ജനങ്ങൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. നിരവധി തവണ വെടിയുതിർത്തതായാണ് വിവരം. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. നാലാമത്തെയൾ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്.
<BR>
TAGS : SHOOTING | AMERICA
SUMMARY : Shooting in Alabama, US. 4 dead, many injured
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…