Categories: KARNATAKATOP NEWS

വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കും

ബെംഗളൂരു: വനമേഖലയിൽ സിനിമ ചിത്രീകരണം നടത്തുന്നതിന് നിർമ്മാതാക്കൾക്ക് വനംവകുപ്പിന്റെ അനുമതി നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു. ഇത് സംബന്ധിച്ച് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉടൻ ഔദ്യോഗിക മാർഗനിർദേശം പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വനമേഖലയിൽ ഡോക്യുമെന്ററി, സീരിയൽ, സിനിമ ചിത്രീകരണത്തിന് മുമ്പ് നിർമ്മാതാക്കൾ അനുമതി വാങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

വനമേഖലയിലെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് നിർമാതാക്കൾ അനുമതി വാങ്ങേണ്ടത്. ഇതിനായി പ്രത്യേക ഫീസും ഈടാക്കുന്നുണ്ട്. പുതിയ ഉത്തരവ് ഇതിനോടകം പ്രാബല്യത്തിൽ വന്നതായും, നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS: KARNATAKA | FILM SHOOTING
SUMMARY: Forest department nod to be made compulsory for film, documentary shoots in forest areas

Savre Digital

Recent Posts

വിഎസ് അച്യുതാനന്ദൻ അനുസ്മരണം നാളെ

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നു. ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ…

32 seconds ago

ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ലെന്ന വെളിപ്പെടുത്തല്‍; ഡോ. ഹാരിസിന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന്…

11 minutes ago

ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍; ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും

തിരുവനന്തപുരം: ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25…

40 minutes ago

അമ്മ തിരഞ്ഞെടുപ്പ്; ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ്…

1 hour ago

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി

ന്യൂഡൽഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ച്‌ അമിത് ഷാ. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി…

2 hours ago

കണ്ണൂരില്‍ അച്ചാറില്‍ ഒളിപ്പിച്ച്‌ എംഡിഎംഎ കടത്താന്‍ ശ്രമം; 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ചക്കരക്കല്ലില്‍ അച്ചാറില്‍ ഒളിപ്പിച്ച്‌ ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. ശ്രീലാല്‍, അർഷാദ്, ജിഫിൻ എന്നിവരാണ്…

3 hours ago