LATEST NEWS

വൈറ്റ് ഹൗസിനു സമീപത്തെ വെടിവയ്പ്പ്; പരുക്കേറ്റ നാഷണല്‍ ഗാര്‍ഡ്‌സ് ഉദ്യോഗസ്ഥ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ വൈറ്റ് ഹൗസിനു സമീപത്തെ വെടിവയ്പ്പില്‍ പരുക്കേറ്റ നാഷണല്‍ ഗാര്‍ഡ്‌സ് ഉദ്യോഗസ്ഥ മരിച്ചു. വാഷിങ്ടണിലെ ആര്‍മി സ്‌പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്‌സ്‌ട്രോമാണ് മരിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കു സമീപം കഴിഞ്ഞ ദിവസമാണ് വെടിയുതിര്‍ത്തത്.

വെടിയുതിര്‍ത്തയാള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജന്‍സ് ഏജന്‍സി സിഐഎ. തലയ്ക്ക് വെടിയേറ്റ് ചികില്‍സയില്‍ കഴിയുന്ന മറ്റൊരു സൈനികന്‍ ആന്‍ഡ്രൂ വുള്‍ഫിന്റെ നില അതീവ ഗുരുതരമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കാണ് വൈഹസ് ഹൗസിനു സമീപത്തെ മെട്രോ സ്റ്റേഷന്‍ പരിസരത്തുള്ള രണ്ടു സൈനികര്‍ക്കു നേരെ ഇയാള്‍ നിറയൊഴിച്ചത്. പിന്നാലെ സൈനികര്‍ പിടികൂടിയ റഹ്‌മാനുല്ല പരുക്കുകളോടെ കസ്റ്റഡിയിലാണ്. അതേസമയം ആക്രമണത്തില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Shooting near White House; National Guard officer dies after being injured

NEWS BUREAU

Recent Posts

ഒതായി മനാഫ് വധക്കേസ്, മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരൻ; മൂന്നുപേരെ വെറുതെവിട്ടു

മലപ്പുറം: ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ബാക്കി മൂന്നു പ്രതികളെ കോടതി…

44 minutes ago

ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തു. ഗർഭചിദ്രത്തിന്…

1 hour ago

സ്വർണവിലയിൽ വർധന

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില ഉയർന്നത്. ഇന്ന് പവന് 520 രൂപയാണ്…

3 hours ago

‘പപ്പ ബുക്ക’യുടെ കേരള പ്രീമിയർ ഐ.എഫ്.എഫ്.കെയിൽ; പ്രദർശനം ലോക സിനിമാ വിഭാഗത്തിൽ

തിരുവനന്തപുരം: ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'യുടെ കേരള പ്രീമിയർ ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അരങ്ങേറും. മേളയുടെ…

3 hours ago

ഹോങ്കോങ് തീപ്പിടുത്തം; മരണം 94 ആയി, പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം

ഹോ​ങ്കോം​ഗ്: ഹോങ്കോങിലെ താ​യ് പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. 100ലേ​റെ…

3 hours ago

24 കോ​ടി​യു​ടെ മ​യ​ക്കു​മ​രുന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി; നൈ​ജീ​രി​യ​ൻ പൗ​ര​ൻ അ​റ​സ്റ്റി​ൽ

ബെംഗളൂരു: ബെംഗളൂരുവില്‍ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. 11.64 കി​ലോ​ഗ്രാം എം.​ഡി.​എം.​എ ക്രി​സ്റ്റ​ലും 1040 തീ​വ്ര ല​ഹ​രി​ഗു​ളി​ക​ക​ളും 2.35…

3 hours ago