ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജം അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർഥം ചെറുകഥ രചനാമത്സരം സംഘടിപ്പിക്കുന്നു. മത്സരാർഥികൾ ബെംഗളൂരുവിൽ താമസിക്കുന്ന 35 വയസ്സിൽ താഴെ പ്രായമുള്ളവരായിരിക്കണം.
സ്വന്തമായ സൃഷ്ടികൾ മാത്രമായിരിക്കണം മത്സരത്തിന് സമർപ്പിക്കേണ്ടത്. മുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതോ ഏതെങ്കിലും മത്സരത്തിന് സമർപ്പിച്ചതോ ആയിരിക്കരുത്. എട്ട് പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ ജൂൺ 30-നകം അയക്കണം.
ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5,000 രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയും സമ്മാനമായി ലഭിക്കും. വിജയികൾക്കുള്ള സമ്മാനം കുന്ദലഹള്ളി കേരളസമാജത്തിന്റെ ഓണാഘോഷപരിപാടിയിൽ വെച്ച് നൽകുന്നതായിരിക്കും.
രചനകൾ അയക്കേണ്ട വിലാസം:
Kundalahalli Kerala Samajam,
Survey No: 21/2,
BEML Layout, Near Venkateswara Temple,
Tubrahalli, Bengaluru – 56006
Phone: 9845751628.
<BR>
TAGS : SHORT STORY COMPETITION
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…