ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; അന്തിമ പട്ടികയിലെ സ്ഥലങ്ങൾ കേന്ദ്ര സംഘം പരിശോധിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി പട്ടികപ്പെടുത്തിയ മൂന്ന് സ്ഥലങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. ഇതിനായുള്ള സാധ്യത പഠനം നടത്താൻ സംഘം ഏപ്രിലിൽ സംസ്ഥാനത്തെത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. ഏപ്രിൽ ഏഴിനും ഒൻപതിനും ഇടയിൽ എഎഐ സംഘം സംസ്ഥാനത്ത് എത്തുമെന്ന് മന്ത്രി അറിയിച്ചു.

പഠനത്തിനായി കെഎസ്ഐഐഡിസി എഎഐക്ക് 1.21 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു സ്ഥലമാകും അന്തിമമായി തെരഞ്ഞെടുക്കുക. കനകപുര റോഡിലുള്ള രണ്ട് സ്ഥലങ്ങളും നെലമംഗലയിലെ കുനിഗൽ റോഡിലുള്ള മൂന്നാമത്തെ സ്ഥലവും കർണാടക സർക്കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിമാനത്താവളത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പ്രദേശങ്ങളിൽ ആവശ്യമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഈ മസം അഞ്ചിന് എയർപോർട്ട് അതോറിറ്റിക്ക് സർക്കാർ കത്ത് നൽകിയിരുന്നു. ഇതുപ്രകാരമാണ് സംഘം സ്ഥലം സന്ദർശിക്കാൻ എത്തുന്നത്. ഇതിനായി അവശ്യമായ എല്ലാ രേഖകളും തയാറാക്കിക്കഴിഞ്ഞുവെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു.

TAGS: BENGALURU SECOND AIRPORT
SUMMARY: Shortlisted places for second airport will be studied by central team

Savre Digital

Recent Posts

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…

5 hours ago

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

5 hours ago

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

6 hours ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

6 hours ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

6 hours ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

7 hours ago