LATEST NEWS

ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു; നാല് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ നോട്ടീസ് നൽകിയത്. ഔറാദിലെ ദളിത് സേന താലൂക്ക് യൂണിറ്റും ബഹുജൻ സേവാ സമിതിയും നൽകിയ പരാതികളെ തുടർന്നാണ് നടപടി.

സർക്കാർ ജീവനക്കാർ രാഷ്ട്രീയ, മത സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. രേഖാമൂലം മറുപടി നൽകുന്നതിനൊപ്പം നേരിട്ടെത്തി വിശദീകരിക്കണമെന്നും അറിയിച്ചു. ഒക്ടോബർ 7, 13 തീയതികളിൽ ബീദറില്‍ നടന്ന റൂട്ട് മാർച്ചിൽ ഇവർ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
SUMMARY:Show cause notices issued to four teachers for participating in RSS route march

NEWS DESK

Recent Posts

വിദ്യാര്‍ഥികളുമായി സംഘര്‍ഷം; കോഴിക്കോട് – പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് - പന്തീരങ്കാവ് - പെരുമണ്ണ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വിദ്യാര്‍ഥികളും പെരുമണ്ണ റൂട്ടില്‍ ഓടുന്ന…

10 minutes ago

പിഎം ശ്രീ പദ്ധതി; കരാര്‍ പിന്‍മാറ്റത്തിന് കേന്ദ്രത്തിനുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭയുടെ തീരുമാനത്തെ അടിസ്ഥാനമാക്കി ചീഫ്…

1 hour ago

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച്‌ 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…

2 hours ago

ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ ബെംഗളൂരുവില്‍ അന്തരിച്ചു; ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി

ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…

3 hours ago

കേരളത്തില്‍ സീ പ്ലെയിൻ റൂട്ടുകള്‍ക്ക് അനുമതി; ഏവിയേഷൻ വകുപ്പ് അനുവദിച്ചത് 48 റൂട്ടുകള്‍

കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…

3 hours ago

കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; ഡോക്‌ടര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…

4 hours ago