ചെന്നൈ: ശുചീന്ദ്രത്ത് നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും നാഗർകോവില്‍ പോലീസില്‍ നിന്നും അറിയാൻ കഴിയുന്നില്ല. മകളുടെ മൃതദേഹത്തിലോ മുറിയുടെ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങള്‍ ഇല്ല. അതിനാല്‍ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു.
രാവിലെ ക്ഷേത്രത്തില്‍ പോയ ശ്രുതി സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ദീപാവലി ആയതിനാല്‍ ഭർതൃമാതാവിന് അടക്കം സമ്മാനങ്ങളും മധുര പലഹാരങ്ങളും വാങ്ങിച്ചുവച്ചിരുന്നു. ദീപാവലി ഒന്നിച്ച് ആഘോഷിക്കാൻ വേണ്ടി മകളെ കാത്തിരിക്കുമ്പോഴാണ് മരണ വാർത്ത തേടിയെത്തുന്നത് എന്നും ബാബു പറഞ്ഞു.
ഇനി മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ ഗതി വരരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ ശ്രുതി ഭർതൃവീട്ടില്‍ നിന്നും നിരന്തം പീഡനത്തിന് ഇരയാകുന്നതായി വ്യക്തമായി. ഭർതൃവീട്ടുകാരുടെ പീഡനം വ്യക്തമാക്കുന്ന ശ്രുതിയെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
TAGS : SRUTHI | TAMILNADU
SUMMARY : There are no suicidal signs on the corpse or in the room; Shruti’s parents claim her death as murder
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…