ന്യൂഡൽഹി: ആക്സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ 10ന് മടങ്ങിയെത്തുമെന്ന് റിപോര്‍ട്ട്. കലിഫോര്‍ണിയയ്ക്ക് സമീപമുള്ള പസഫിക്ക് സമുദ്രത്തിലാകും സംഘത്തിന്റെ ഡ്രാഗണ്‍ പേടകം പതിക്കുക എന്നാണ് വിവരം.
അവിടെ നിന്നും കെന്നഡി സ്പേസ് സെന്ററില്‍ എത്തിക്കും. അതേ സമയം നിലവില്‍ തിരിച്ചിറങ്ങുന്ന സമയം നിശ്ചയിച്ചിട്ടില്ല. കാലാവസ്ഥയും മറ്റ് പല ഘടകങ്ങളും പരിഗണിച്ചായിരിക്കും തിരിച്ചിറങ്ങുന്ന സമയം നിശ്ചയിക്കുന്നത്. ജൂണ്‍ 26നാണ് ശുഭാംശുവും സംഘവും നിലയത്തിലെത്തിയത്.ജൂലൈ 3 വരെയുള്ള കാലയളവില്‍ സംഘം ഭൂമിക്കു ചുറ്റും 113 ഭ്രമണങ്ങള്‍ പൂര്‍ത്തിയാക്കി.
നിലവില്‍ സംഘം പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലേക്കാണ്. ശനിയാഴ്ച ശുക്ല നിലയത്തിലെ കപ്പോളയില്‍ നിന്നും ഭൂമിയുടെ നിരവധി ചിത്രങ്ങളെടുത്തു. ഗുരുത്വബലം കുറഞ്ഞയിടത്ത് ആല്‍ഗകളുടെ വളര്‍ച്ച, ടാര്‍ഡിഗ്രേഡുകളുടെ ബഹിരാകാശ അതിജീവനം തുടങ്ങിയവയിലാണ് ശുഭാംശു പരീക്ഷണം നടത്തുന്നത്.
സൂക്ഷ്മ ജീവി സാന്നിധ്യം, പേശികളിലും അസ്ഥികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍, നിലയത്തിലെ വികിരണം, കാഴ്ച തുടങ്ങിയവയിലും ശുഭാംശു പഠനം നടത്തിയിട്ടുണ്ട്.നാളെ ആക്സിയം സ്പേസ് ചീഫ് സയന്റിസ്റ്റുമായി ശുഭാംശുവും സംഘവും സംവദിക്കും.
SUMMARY: Shubham Shukla and his team will return to Earth on July 10th.
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചുമൂടാൻ നിർബന്ധിതനായെന്ന വെളിപ്പെടുത്തലുമായി ശുചീകരണ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…
തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.…
പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. പരിഷ്കരണം ഭരണഘടനാ വിരുദ്ധമാണെന്നും…
മാണ്ഡി: ഹിമാചല്‍ പ്രദേശിലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. മാണ്ഡി ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ കാണാതായവർക്കായി തിരച്ചില്‍…
കൊച്ചി: പ്രേം നസീർ വിവാദത്തില്‍ മാപ്പ് പറഞ്ഞ് നടൻ ടിനി ടോം. തൻ്റെ ഇൻ്റർവ്യൂയില് നിന്നും അടർത്തിയെടുത്ത് ഒരു ഭാഗം…