LATEST NEWS

വെല്‍ക്കം ബാക്ക്; ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും മടക്കയാത്ര തുടങ്ങി. 22 മണിക്കൂർ യാത്രക്കൊടുവിൽ ഇന്ന് വൈകിട്ട് മൂന്നോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പെസഫിക് സമുദ്രത്തിലാണ് പേടകം സ്‌പ്ലാഷ്‌ ഡൗൺ ചെയ്യുന്നത്.

ഭൗമാന്തരീക്ഷത്തിലേക്ക്‌ കടന്ന്‌ പത്തുമിനിട്ടോളം പേടകവുമായുള്ള ആശയവിനിമയം നിലയ്‌ക്കും. പാരച്യൂട്ടുകൾ ഉപയോഗിച്ച്‌ വേഗം നിയന്ത്രിച്ചാകും കടലിലിറക്കുക. കാലാവസ്ഥയും പരിഗണിക്കും. സ്‌പേസ് എക്‌സിന്റെ റിക്കവറി ടീം പേടകം വീണ്ടെടുത്ത്‌ കപ്പലിലെത്തിക്കും. വീണ്ടെടുക്കുന്ന പേടകത്തിൽ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ചത്തെ പരിചരണത്തിനും പരിശീലനത്തിനും ശേഷമാവും പുറംലോകത്തേക്ക് ഇറങ്ങുന്നതും ഇന്ത്യയിലേക്ക് മടങ്ങിവരുന്നതും.

കമാൻഡർ പെഗ്ഗി വിറ്റ്സൺ, ടിബോർ കാപു (ഹംഗറി), സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്‌) എന്നിവരാണ്‌ ആക്‌സിയം 4 ദൗത്യത്തിലെ മറ്റുള്ളവർ. ഐഎസ്‌ആർഒയുടെ ഏഴെണ്ണമുൾപ്പെടെ 60ഓളം പരീക്ഷണങ്ങൾ നടത്തി.

SUMMARY: Shubham Shukla and his team will touch down on Earth today after completing their space mission

NEWS DESK

Recent Posts

അമിത് ഷായ്‌ക്കെതിരെ വിവാദ പരാമര്‍ശം; മഹുവ മൊയ്ത്രയ്ക്കെതിരെ കേസ്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഡിലെ…

41 minutes ago

മൗണ്ട് ഷെപ്പേർഡ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണാഘോഷം

ബെംഗളൂരു: മൗണ്ട് ഷെപ്പേർഡ് സ്കൂള്‍ ആന്റ് കോളേജ് ഓഫ് നഴ്സിംഗില്‍ ഓണ്‍- ആവേശം എന്ന പേരില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.…

45 minutes ago

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയം; കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയില്‍ നിന്ന്…

2 hours ago

പോപ്പുലർ ഫ്രണ്ടിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി റദ്ദാക്കി എൻഐഎ കോടതി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എൻഐഎ കോടതി റദ്ദാക്കി.…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് കടമ്പൂർ പാലായിൽ വീട്ടില്‍ നാരായണൻ കുട്ടി (73) ബെംഗളൂരുവില്‍ അന്തരിച്ചു. മാരഗൊണ്ടനഹള്ളി മഞ്ജുനാഥേശ്വര ലേഔട്ട് ഗംഗോത്രി എൻക്ലേവ്…

2 hours ago

ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു; സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു:​ ക്രോക്സ് ചെരുപ്പിനകത്ത് കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് ബെംഗളൂരുവില്‍ സോഫ്റ്റ് വെയർ എഞ്ചിനീയർ മരിച്ചു. ടി.സി.എസ് ജീവനക്കാരനും ബന്നാർഘട്ട രംഗനാഥ…

3 hours ago