കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും നടി ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഇന്ന് തന്നെ പരിഗണിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുമെന്നും വിവരമുണ്ട്.
ഈ കേസ് അടിസ്ഥാനരഹിതമാണെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ശ്വേതയുടെ ഈ നീക്കം. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്ബാദിച്ചുവെന്ന പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി പരാതി നല്‍കിയത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി.
SUMMARY: Shweta Menon files petition in High Court demanding quashing of case against her
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…