കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ മുസമ്മില്‍, മുന്‍സിര്‍ എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് ഗുരുതര പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഒമ്പതു വയസുകാരനെ കാസറഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഹീഷ് എന്ന കൂട്ടിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
തൊട്ടടുത്ത വീട്ടിലെ കുട്ടികളാണ് മൂവരും. ശനിയാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. അവധിക്കാലത്ത് കുട്ടികള്‍ സാധാരണ ചെയ്യാറുള്ളതുപോലെ കട നടത്തി വരുകയായിരുന്നു മൂവരും. വിഹീഷിന്റെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞാണ് അപകടമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ചെങ്കല്‍ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. പരുക്കേറ്റ മൂന്നുപേരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുന്‍സീറിനെയും മുസമ്മിലിനെയും രക്ഷിക്കാനായില്ല.
ഒരു കുട്ടി തല്‍ക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴുമാണ് മരിച്ചത്. കാസറഗോഡ് ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. രാവിലെ മുതല്‍ കാസറഗോഡ് കനത്ത മഴയാണ് റിപോര്‍ട്ട് ചെയ്യുന്നത്. ചെങ്കല്‍ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്.
SUMMARY: Siblings die after wall collapses in Kasaragod house
















