ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളും സുബ്രഹ്മണ്യപുരയിലെ താമസക്കാരുമായ സുനിൽ കുമാർ സാഹു – മമത ദമ്പതികളുടെ മക്കളായ ശുഭം (7), സിയ (3) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കഴുത്തിൽ കയറിട്ടു കുരുക്കിയ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
വിവാഹ തർക്കത്തെ തുടർന്ന് മമതയാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് സുനിൽ സാഹു ആരോപിച്ചു. ഓട്ടോ ഡ്രൈവറായ സാഹു ജോലിക്ക് പോയ സമയം മമത മക്കളെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്ന് മമത പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) ലോകേഷ് ബി. ജഗലാസർ പറഞ്ഞു.
TAGS: BENGALURU | DEATH
SUMMARY: Siblings found dead under mysterious circumstances in Bengaluru
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…