KARNATAKA

സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ; എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും നാളെ ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ഇരുവരും ചർച്ച നടത്തും. എന്നാൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞു കിടക്കുന്നില്ലെന്നും അതിനാൽ ഇതുസംബന്ധിച്ച ചർച്ചകൾക്കു പ്രസക്തിയില്ലെന്നും ശിവകുമാർ ഡൽഹിയിൽ പ്രതികരിച്ചിട്ടുണ്ട്.

അതിനിടെ മുതിർന്ന കോൺഗ്രസ് എംഎൽഎമാരായ തൻവീർ സേട്ടും സി.പി. യോഗേശ്വറും മുഖ്യമന്ത്രി സ്ഥാനത്തേക്കു ശിവകുമാറിനെ പിന്തുണച്ച് രംഗത്തെത്തി. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്ന എഐസിസി നിർദേശം മറികടന്നാണ് ഇരുവരുടെയും പ്രതികരണം.

SUMMARY: CM Siddaramaiah, DK Shivakumar in Delhi to meet high command tomorrow
siddaramaiah-dk-shivakumar-in-delhi-to-meet-high-command-tomorrow

WEB DESK

Recent Posts

“സർജപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…

3 minutes ago

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…

29 minutes ago

ജാനകി മാറി ‘വി.ജാനകി’ ആകണം; സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…

45 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…

1 hour ago

77 ലക്ഷം രൂപ വഞ്ചിച്ച കേസ്; ആലിയാഭട്ടിന്റെ മുന്‍ അസിസ്റ്റന്റ് അറസ്റ്റിൽ

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ മുന്‍ സഹായി വേദിക പ്രകാശ് ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലിയ ഭട്ടിന്റെ…

2 hours ago

ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു

ഭോപ്പാല്‍: ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന വത്സല ചെരിഞ്ഞു. ആന്തരിക അവയങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു ആന. പന്ന ടൈഗര്‍ റിസര്‍വിലാണ്…

4 hours ago