യതീന്ദ്ര സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടകയില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. 2028 വരെ- അഞ്ച് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് എം.എല്‍.സികൂടിയായ യതീന്ദ്ര പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡിന്റെയും പാർട്ടി എംഎൽഎമാരുടെയും പൂർണ പിന്തുണ സിദ്ധരാമയ്യക്കുണ്ടെന്നും യതീന്ദ്ര വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ഉള്ള നേതൃത്വ തർക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് യതീന്ദ്രയുടെ പ്രതികരണം.
സംസ്ഥാന കോൺഗ്രസിനുള്ളിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉള്ളതിനാൽ സെപ്റ്റംബറിൽ നേതൃമാറ്റം ഉണ്ടാകുമെന്ന സഹകരണ മന്ത്രി കെ എൻ രാജണ്ണയുടെ പ്രസ്താവനയായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണമായത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ചിലര്‍ ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായി യതീന്ദ്ര ആരോപിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന് ഭരണത്തിൽ തുടരാൻ ഐക്യം ആവശ്യമാണെന്നും യതീന്ദ്ര പറഞ്ഞു.
അതേസമയം, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തുടരുകയാണ്. എച്ച് എ ഇക്ബാൽ ഹുസൈൻ അടക്കമുള്ള ചില കോൺഗ്രസ് എംഎൽഎമാർ, 2-3 മാസത്തിനുള്ളിൽ ശിവകുമാർ മുഖ്യമന്ത്രിയാകാമെന്ന് സൂചിപ്പിച്ചു. എന്നാൽ, സിദ്ധരാമയ്യയും ശിവകുമാറും ഇത് തള്ളിക്കളഞ്ഞു. കെ എൻ രാജണ്ണ അടക്കമുള്ളവരുടെ പ്രസ്താവനകള്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2023-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ഡി കെ ശിവകുമാറിന് രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
SUMMARY: Siddaramaiah will complete his term as Chief Minister; son Yathindra
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…