ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിക്കെതിരെ (മുഡ) ഗുരുതര ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഡ തങ്ങളുടെ ഭൂമി തട്ടിയെടുത്തു എന്നും കയ്യേറിയതിന് നഷ്ടപരിഹാരമായി തന്റെ ഭാര്യക്കും കുടുംബത്തിനും 62 കോടി രൂപ നൽകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഭാര്യക്ക് മുഡ ഭൂമി അനുവദിച്ചതിൽ അഴിമതി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് 140 കിലോമീറ്റർ അകലെയായി മൈസൂരുവിലെ ഔട്ടര്‍ റിംഗ് റോഡിലെ കേസരെയിൽ ഭാര്യക്ക് ഏകദേശം 3 ഏക്കറും 16 ഗുണ്ടയും ഭൂമിയുണ്ട്. എന്നാല്‍ കുടുംബത്തിന് അവകാശപ്പെട്ട ഈ ഭൂമി തന്നെയോ മറ്റുള്ളവരെയോ അറിയിക്കാതെ മുഡ കയ്യേറുകയും മറിച്ചുവിറ്റെന്നും സിദ്ധരാമയ്യ ആരോപിച്ചു. നിലവിൽ, ഈ ഭൂമിയുടെ വിപണി വില കുത്തനെ ഉയർന്നിട്ടുണ്ട്. ഇക്കാരണത്താൽ 62 കോടി രൂപ മുഡ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സിദ്ധരാമയ്യആവശ്യപ്പെട്ടു.
TAGS: BENGALURU UPDATES | SIDDARAMIAH
SUMMARY: Karnataka cm siddaramiah accused Mysore development authority has done fraud
കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…