ബെംഗളൂരു: പാര്‍ലമെന്റ്-നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍വിഭജനത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കെടുക്കുമെന്ന് സിദ്ധരാമയ്യ സമ്മതമറിയിച്ചു. തമിഴ്‌നാട് വനം മന്ത്രി കെ പൊന്‍മുടി, രാജ്യസഭാംഗം എം എം അബ്ദുള്ള എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളുമായി ചേര്‍ന്ന് തമിഴ്‌നാട് നടത്തുന്ന സംയുക്ത കര്‍മ്മ സമിതിയില്‍ ചേരാന്‍ സിദ്ധരാമയ്യയെ ക്ഷണിക്കാനാണ് പ്രതിനിധി സംഘം എത്തിയത്. സംസ്ഥാന താല്പര്യങ്ങളെ വ്രണപ്പെടുത്തുന്നതും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതും ഫെഡറിലിസത്തിന് വിരുദ്ധവുമായ കേന്ദ്രസര്‍ക്കാരിന്റെ ഏതുനീക്കത്തെയും കര്‍ണാടക അപലപിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു. മണ്ഡലപുനര്‍നിര്‍ണയം സംബന്ധിച്ച കൂട്ടായ തീരുമാനം എടുക്കുന്നതിന് 22ന് ചെന്നൈയില്‍ സംയുക്ത കര്‍മ്മ സമിതിയുടെ ആദ്യ യോഗം ചേരും.
സംസ്ഥാനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും നിലപാട് വ്യക്തമാക്കുന്നില്ലെന്നും സിദ്ധരാമയ്യയ്ക്ക് എഴുതിയ കത്തില്‍ സ്റ്റാലിന്‍ ആരോപിച്ചു. പുതിയ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തിയാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണം 129ല്‍ നിന്ന് 103 ആയി കുറയുമെന്ന് കര്‍ണടക റവന്യുമന്ത്രി കൃഷ്ണ ബൈരെ ഗൗഡ നേരത്തെ പറഞ്ഞിരുന്നു.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Karnataka CM Siddaramaiah extends support to T.N. CM Stalin’s effort to oppose delimitation
ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ്…
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…