ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസില്‍ വിവാദമായ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എന്‍.പാര്‍വതി. കുടുംബത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെ കേസടുത്ത സാഹചര്യത്തിലാണ് മുഡയ്ക്ക് പാര്‍വതി ഭൂമി തിരിച്ചുനല്‍കാമെന്ന് കാട്ടി കത്തയച്ചത്. കേസില്‍ ഇഡി കേസെടുത്ത സാഹചര്യത്തില്‍ സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാന്‍ കഴിയും.
അതേസമയം രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ലെന്നും, തന്റെ ഭർത്താവിന്റെ അഭിമാനമാണ് വലുതെന്നും പാർവതി പ്രതികരിച്ചു. തനിക്ക് അനുവദിച്ച പ്ലോട്ടുകള്‍ തിരികെ നല്‍കുന്നതിനൊപ്പം മുഡയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും പാർവതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്.
മുഡ അഴിമതിയിൽ സെപ്റ്റംബർ 27ന് ലോകായുക്ത രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും പുറമേ ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
TAGS: KARNATAKA | MUDA SCAM
SUMMARY: Hrs after ECIR filed, CM’s wife Parvathi offers to surrender 14 Muda plots
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…