തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തില്‍ മുൻ വി.സിക്ക് ഗവർണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ നോട്ടീസ് നല്‍കിയത്.
ഇതോടൊപ്പം ഡീൻ നാരായണനും അസി. വാർഡനും ചാൻസലർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. ഡീനിനും ഹോസ്റ്റല്‍ വാർഡനുമെതിരെ നടപടിയെടുത്ത ശേഷം അത് നിലവിലെ വി.സിയെ അറിയിക്കണം എന്നും നിർദേശമുണ്ട്.
ഗവർണർ തന്നെ ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഏതാനും ദിവസങ്ങള്‍ മുമ്പാണ് റിപ്പോർട്ട് നല്‍കിയത്. സിദ്ധാർഥന്റെ മരണത്തില്‍ മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനും ഡീൻ നാരായണനും ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
TAGS : SIDDHARTH CASE | GOVERNOR
SUMMARY : Death of Siddhartha; Governor with strict action
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…