കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെ തുടർന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സഹോദരി അഭിരാമി സുരേഷാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആശുപത്രിയിലെ സ്ട്രച്ചറില്‍ അമൃതയെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്.
എന്നാല്‍, അമൃതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അഭിരാമി പങ്കുവച്ചിട്ടില്ല. സഹോദരിയെ ഇനിയെങ്കിലും ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം എന്ന കുറുപ്പും അഭിരാമി ചിത്രത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു. അവള്‍ ജീവിച്ചോട്ടെ, നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായല്ലോ’- എന്നായിരുന്നു അഭിരാമി സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
TAGS : AMRITHA SURESH | HOSPITALISED
SUMMARY : Singer Amrita Suresh was admitted to the hospital
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…