ബെംഗളൂരു: മുൻകൂർ അനുമതി വാങ്ങാതെ മ്യൂസിക് ഷോ നടത്തിയ ലോകപ്രശസ്ത ഗായകൻ എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു സിറ്റി പോലീസ്. ചർച്ച് സ്ട്രീറ്റിലെ റോഡരികിൽ പാട്ടുപാടിക്കൊണ്ടിരുന്ന എഡ്. ഷീരനെ പോലീസ് തടയുന്നതാണ് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരാണ് നിങ്ങളെന്ന് ചോദിച്ച പോലീസ് അവിടെ നിന്ന് ഒഴിഞ്ഞു പോകാനും ഗായകനോട് ആവശ്യപ്പെട്ടു.
പരിപാടി അവതരിപ്പിക്കാൻ എഡ്. ഷീരനും സംഘവും അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. റോഡിലും ഫുട്പാത്തിലും കലാപ്രകടനം നടത്താൻ മുൻകൂർ അനുമതി ഇല്ലാത്തവർക്ക് സാധിക്കില്ല. ഇത് മറ്റുള്ളവരുടെ സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്നും പോലീസ് പറഞ്ഞു.
വിദേശപര്യടനത്തിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യയിലാണ് എഡ്.ഷീരൻ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിയിൽ സംഗീത ഇതിഹാസം എ.ആർ റഹ്മാൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. എഡ്. ഷീരന്റെ അടുത്ത സംഗീത പരിപാടിയുടെ വേദിയൊരുങ്ങുന്നത് ബെംഗളൂരുവിലാണ്. എൻ.ഐ.സി.ഇ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
TAGS: ED SHEERAN MUSIC
SUMMARY: Bengaluru police stop Ed Sheeran from performing Shape of You on sidewalk
മംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനു യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം 30കാരൻ ആത്മഹത്യ ചെയ്തു. മംഗളൂരു സ്വദേശിയായ സുധീർ(30) ആണ് മരിച്ചത്.…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ മലിനജലം കുടിച്ച് 3 പേർ മരിച്ചു. 5 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യാദ്ഗിർ ജില്ലയിലെ തിപ്പാനദഗി…
ബെംഗളൂരു: കർണാടകയിൽ പെട്ടെന്നുള്ള മരണങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് സർക്കാർ. ആശുപത്രിക്ക് പുറത്തു നടക്കുന്ന ഇത്തരം മരണങ്ങളിൽ നിർബന്ധമായും പോസ്റ്റ്മോർട്ടം നടത്തണമെന്നും…
കൊച്ചി: ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും മകൻ കാളിദാസും ഒന്നിക്കുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…