ബെംഗളൂരു: ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധുരി ഉൾപ്പെടെ ആറ് പേർക്കെതിരെ പരാതി നൽകി ഗായകൻ ലക്കി അലി. രോഹിണി സിന്ധുരി, സുധീർ റെഡ്ഡി, ഭാര്യാസഹോദരൻ മധുസൂദൻ റെഡ്ഡി, യെലഹങ്ക സബ് ഡിവിഷനിലെ എസിപി മഞ്ജുനാഥ്, സർവേയർ ഓഫീസർ മനോഹർ എന്നിവർക്കെതിരെയാണ് ലക്കി അലി ലോകായുക്തയിൽ പരാതി നൽകിയത്.
യെലഹങ്ക ന്യൂ ടൗണിലെ കെഞ്ചനഹള്ളിക്ക് സമീപമുള്ള തൻ്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ലക്കി അലിയുടെ ആരോപണം. രോഹിണിയുടെ സഹായത്തോടെ 2022-ൽ സുധീർ റെഡ്ഡി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതായി ലക്കി അലി ആരോപിച്ചു.
ഇത് സംബന്ധിച്ച് 2022ൽ ലോക്കൽ പോലീസിൽ പരാതി നൽകിയിട്ടും മതിയായ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കാൻ കാത്തിരുന്നെന്നും എന്നാൽ നടപടി ഉണ്ടാകാത്തതോടെ ലോകായുക്തയെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ലക്കി അലി പറഞ്ഞു.
TAGS: KARNATAKA| ROHINI SINDHURI| LUCKY ALI
SUMMARY: Singer lucky ali files complaint against rohini sindhuri ias
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…