കൊച്ചി: കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം ജി ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നിന്നൊരു മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്തുവന്നതാണ് കാരണമായത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു.
എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടീസ് നൽകുകയായിരുന്നു.
ഇക്കാര്യം പിന്നീട് പരാതിക്കാരനെ എം ബി രാജേഷ് തന്നെ സോഷ്യൽ മീഡിയ വഴി അറിയിച്ചു. പിഴ അടച്ച് കഴിയുമ്പോൾ ഈ വിവരം തെളിവ് സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
<BR>
TAGS : MG SREEKUMAR | WASTE MANAGEMENT
SUMMARY : Singer MG Sreekumar fined Rs 25,000 for throwing waste bags into the lake
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.…