തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ആദ്യഘട്ടമായ എന്യുമറേഷൻ ഫോം വിതരണം നവംബർ 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ അറിയിച്ചു.
നവംബർ 25നുള്ളിൽ എന്യുമറേഷൻ ഫോം വിതരണം ബി.എൽ.ഒമാർ പൂർത്തീകരിച്ചിരിക്കണമെന്നും ബി.എൽ.ഒമാരുടെ പ്രകടനം ഇ.ആർ.ഒമാരും എ.ഇ.ആർ.ഒമാരും ബി.എൽ.ഒ സൂപ്പർവൈസർമാരും നിരീക്ഷിക്കണമെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണം. ജില്ലാ കളക്ടർമാരുമായി ഇന്ന് നടന്ന വീഡിയോ കോൺഫറൻസിൽ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രത്തൻ ഖേൽക്കർ വ്യക്തമാക്കി.
സംസ്ഥാനത്ത് എന്യുമറേഷൻ ഫോം വിതരണത്തിന്റെ ആറാം ദിവസമായ ഇന്നും പുരോഗതി ദൃശ്യമാണെന്ന് രത്തൽ ഖേൽക്കർ പറഞ്ഞു. സംസ്ഥാനത്തുടനീളം ഇന്ന് വൈകിട്ട് ആറു മണി വരെ ഏകദേശം 64, 45, 755 പേർക്ക് ( 23. 14% )എന്യൂമറേഷൻ ഫോം വിതരണം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി.എൽ.ഒമാരും മുഴുവൻ ഡാറ്റയും അപ്‌ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം നവംബർ 25 ന് മുന്നേ തന്നെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് ദുർഘടങ്ങൾ ഒന്നുമില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
SUMMARY: Sir. first phase to be completed by 25th: Chief Electoral Officer
കൊച്ചി: അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.…
ബെംഗളൂരു: ആശുപത്രിയില്‍ ചികിത്സക്കിടെ ഡോക്ടർമാർ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്കാര ചടങ്ങിനിടെ ശ്വസിച്ചു. ഉടന്‍ തന്നെ ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയിൽ…
ബെംഗളൂരു: അഞ്ച് ദിവസം പ്രായമുള്ള ഒരു ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദൊഡ്ഡബല്ലാപുര താലൂക്കിലെ ഹഡോണഹള്ളിക്കും തിരുമഗൊണ്ടനഹള്ളിക്കും ഇടയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ്…
ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പ്രാദേശിക സമയം…
ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും മലയാളികള്‍ സ്വത്വബോധമുള്ളവരാകണമെന്നും കവി മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.…
ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു താമസം. റിട്ട. ഐടിഐ ഉദ്യോഗസ്ഥനാണ്. വിദ്യാരണ്യപുരയിലെ കോട്ടക്കല്‍…