LATEST NEWS

കേരളത്തിലെ എസ്‌ഐആര്‍; കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കേരളത്തില്‍ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. സമയം നീട്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കമ്മീഷനോട് സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കരട് പട്ടികയില്‍ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേരള സര്‍ക്കാരും സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

24 ലക്ഷം വോട്ടര്‍മാര്‍ കരട് പട്ടികയ്ക്ക് പുറത്തായെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. സിപിഎമ്മിനു വേണ്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരാണ് എസ്‌ഐആറിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

SUMMARY: SIR in Kerala; Supreme Court orders extension of time to submit documents for those not included in the draft list

NEWS BUREAU

Recent Posts

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

3 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

3 hours ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

4 hours ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

5 hours ago