മംഗളൂരു: ധർമസ്ഥലയിൽ നൂറോളം യുവതിയെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മംഗളൂരുവിലെത്തി. ഡിഐജി എം.എൻ. അനുഛേദും ഉദ്യോഗസ്ഥരുമാണ് മംഗളൂരുവിലെത്തിയത്. മംഗളൂരുവിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഡിഐജി ചർച്ച നടത്തി. എസ്ഐടി സംഘം ഉടൻ ധർമസ്ഥലയിലെത്തി തെളിവ് ശേഖരിക്കുമെന്നാണ് വിവരം.
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പോലീസിനു കത്തയയ്ക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഇതിൽ ഉൾപ്പെട്ടിരുന്നതായും കത്തിൽ വ്യക്തമാക്കുന്നു.
വെളിപ്പെടുത്തലിനു പിന്നാലെ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ശുചീകരണ തൊഴിലാളി, കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദ അന്വേഷണത്തിനു പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചത്.
SUMMARY: Dharmasthala burial case: SIT team arrives in Mangaluru.
ബെംഗളൂരു: കർണാടക ആർടിസിയുടെ പുതിയ 5 ഐരാവത് ക്ലബ് ക്ലാസ് 2.0 ലക്ഷ്വറി ബസുകൾകൂടി സർവീസ് ആരംഭിച്ചു. മംഗളൂരു-ബെംഗളൂരു, മൈസൂരു-…
ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍ ജീവനക്കാരിയാണ്. ഭർത്താവ്:…
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…
തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…