ബെംഗളൂരു: മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ ആറ് കർണാടക സ്വദേശികൾ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഗോകക് സ്വദേശികളായ ബാലചന്ദ്ര നാരായൺ ഗൗഡർ (50), സുനിൽ ബാലകൃഷ്ണ ഷെഡാഷക് (45), ബസവരാജ് നീർപാദപ്പ കുരാട്ടി (63), ബസവരാജ് ശിവപ്പ ദൊഡ്ഡമണി (49), ഈരണ്ണ ശങ്കരപ്പ ഷിബനകട്ടി (27), വിരൂപാക്ഷ ചന്നപ്പ ഗുമാട്ടി (61) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മുസ്താഖ് കുരുബേട്ട, സദാശിവ കുതാരി ഉപലാലി എന്നിവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രയാഗ്‌രാജിൽ നിന്ന് ജബൽപുർ വഴി ഗോകക്കിലേക്ക് മടങ്ങവെ തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ച ഫോഴ്‌സ് ക്രൂയിസർ പാസഞ്ചർ വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഗോകക്കിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി ബെളഗാവി പോലീസ് ജബൽപുർ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
TAGS: KARNATAKA
SUMMARY: Six from Gokak die in MP accident while returning from Prayagraj
തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലാ കോടതികളില്‍ ബോംബ് ഭീഷണി. ഇടുക്കി, കാസറഗോഡ്, മലപ്പുറം, പത്തനംതിട്ട ജില്ലാ കോടതികളിലാണ് ബോംബ് ഭീഷണി…
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…