LATEST NEWS

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഇൻസമാം ഷെയ്ക്കിന്റെ മകള്‍ ഷഹനാസ് ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് സംഭവം. നല്ലൂർഹള്ളിയിലെ കനാലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവ ദിവസം രാവിലെ ജോലിക്ക് പോയ ഇൻസമാം ഷെയ്ക്ക് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വീടിന് മുന്നിൽ കുട്ടികളിക്കുന്നത് കണ്ടിരുന്നു. ഇതേസമയം അയല്‍വാസി പശ്ചിമ ബംഗാൾ സ്വദേശി യൂസഫ് മീർ എന്ന ആളെയും കുട്ടിയുടെ സമീപത്ത് കണ്ടതായി ഇൻസമാം പോലീസിനോട് പറഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞു കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിൽ പരാതി നല്കി. പോലീസ് നടത്തിയ തിരച്ചലില്‍ അർദ്ധരാത്രിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളും അയൽക്കാരനായ യൂസഫ് മീറും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൈറ്റ്ഫീൽഡ് പോലീസ് യൂസഫ് മീറിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
SUMMARY:Six-year-old girl found murdered in Whitefield

NEWS DESK

Recent Posts

ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…

4 hours ago

ശബരിമല മകരവിളക്ക്: പ്രവേശനം 35,000 പേര്‍ക്ക് മാത്രം, നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…

5 hours ago

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…

5 hours ago

രാഹുല്‍ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…

5 hours ago

തിരുവനന്തപുരത്ത് വാഹന പരിശോധനയില്‍ 50 കിലോയോളം കഞ്ചാവ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…

6 hours ago

മലയാള ഭാഷ ബിൽ ഭാഷാ സ്വാതന്ത്ര്യം സംരക്ഷിക്കുന്നത്, ​മല​യാ​ളം ആ​രെ​യും അ​ടി​ച്ചേ​ൽ​പ്പി​ക്കു​കയില്ല; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…

6 hours ago