കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന ആരോഗ്യനിലയില്‍ അല്‍പം പുരോഗതിയുണ്ട്. എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്നാണ് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിൻ.
തലയ്ക്കേറ്റ പരുക്ക് കൂടുതല്‍ ഗുരുതരാവസ്ഥയിലായിട്ടുണ്ട്. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ല. ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ട്. ശ്വാസകോശത്തിന്റെ ചതവിനായി ആന്റിബയോട്ടിക്കുകള് ഉൾപ്പെടെയുള്ള ചികിത്സകളാണ് ഇപ്പോള്‍ നല്‍കുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളനില്‍ വ്യക്തമാക്കുന്നു.
ഉമ തോമസിന്റെ ആരോഗ്യനില അല്പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുവന്നതിനേക്കാളും മെച്ചപ്പെട്ട സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ഒരു ശസ്ത്രക്രിയ വേണ്ടതില്ലെന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. അഞ്ചംഗ വിദഗ്ധ സംഘം നിരീക്ഷണം തുടരുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
Slight improvement in Uma Thomas’s health condition
ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…