LATEST NEWS

സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയായി, പവന് 280 രൂപ കൂടി 1,05,440 രൂപയിലുമാണ് 22 കാരറ്റ് (916) സ്വർണം ശനിയാഴ്ച വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കൂടി 10,835 രൂപയായി.14 കാരറ്റ് -8435 രൂപ, 9 കാരറ്റ് 5440 എന്നിങ്ങനെയാണ് വില. വെള്ളിക്ക് വിലയിൽ മാറ്റമില്ല, 295 രൂപയാണ് ഗ്രാമിന്‍റെ മൂല്യം

ഇന്നലെ സ്വര്‍ണവിലയില്‍ മൂന്ന് തവണയാണ് മാറ്റം ഉണ്ടായത്. വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. 1,05,160 രൂപയായിരുന്നു വെള്ളിയാഴ്ച പവൻ സ്വർണത്തിന്‍റെ വില. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

അതേസമയം രാജ്യാന്തര വിപണിയില്‍ കാര്യമായ വില മാറ്റമുണ്ടായിട്ടില്ല. സാധാരണ ആഗോള വിപണിയില്‍ വില കൂടുമ്പോഴാണ് കേരളത്തില്‍ വില ഉയരുക. എന്നാല്‍ ഇന്ന് ആഗോള വിപണിയില്‍ വിലമാറ്റം സംഭവിച്ചിട്ടില്ലെങ്കിലും കേരളത്തില്‍ വില കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇന്ന് സ്വര്‍ണവില കൂടാനുള്ള കാരണമായി പറയുന്നത് രൂപയുടെ മൂല്യവ്യത്യാസമാണ്.
SUMMARY: Slight rise in gold prices

NEWS DESK

Recent Posts

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ…

12 minutes ago

കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ, ഉദ്യോഗസ്ഥരിൽ നിന്ന് പിടിച്ചെടുത്തത് 16,50,000 രൂപ

കോഴിക്കോട്: കെഎസ്ഇബി ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ…

25 minutes ago

രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ബലാത്സംഗ കേസിൽ ജാമ്യമില്ല, ജയിലിൽ തുടരും

കൊച്ചി: മൂന്നാം പീഡന പരാതിയിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം നിഷേധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. മജിസ്ട്രേറ്റ്…

1 hour ago

ഗുജറാത്തിലെ കച്ചിൽ ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന്…

4 hours ago

പാലക്കാട്ട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്‌തു

പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ്…

4 hours ago

കെ കെ ഗംഗാധരനെ അനുസ്മരിക്കുന്നു

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ ഗംഗാധരന്റെ ഒന്നാം വാർഷികമായ ജനുവരി 19 ന്…

5 hours ago