സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമം. ഇന്ന് ഉച്ചയോടെയാണ് ഫിക്കോയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. നിരവധി തവണ വെടിയേറ്റതിനാൽ ഫിക്കോ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
സെൻട്രൽ ടൗണായ ഹാൻഡ്‌ലോവയിൽ കൾച്ചറൽ കമ്മ്യൂണിറ്റി സെന്ററിൽ സർക്കാർ യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനൊരുങ്ങവെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു ഫിക്കോ. ഇതിനിടെ, ഒരാൾ വെടിയുതിർക്കുകയായിരുന്നു. നിലത്തുവീണ ഫിക്കോയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ കാറിലേക്ക് മാറ്റി.
71കാരനായ പ്രതിയെ പോലീസ് സംഭവ സ്ഥലത്ത് വച്ച് തന്നെ പിടികൂടി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ ഫിക്കോയെ സമീപത്തെ ആശുപത്രിയിലേക്ക് ഹെലികോപ്പ്റ്റര്‍ മാർഗ്ഗം എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി ഹാൻഡ്ലോവയ്ക്ക് കിഴക്കുള്ള ബാൻസ്‌ക ബൈസ്ട്രിക നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
2006 മുതൽ 2010 വരെയും 2012 മുതൽ 2018 വരെയും സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായിരുന്നു ഫിക്കോ. 1992 മുതൽ പാർലമെന്റായ നാഷണൽ കൗൺസിലിൽ അംഗമാണ്. റഷ്യയോട് മൃദുസമീപനമുള്ള ഫിക്കോ അധികാരത്തിലെത്തിയ പിന്നാലെ യുക്രെയിന് നൽകി വന്ന സൈനിക സഹായം നിറുത്തലാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിൽ ഒന്നായിരുന്നു ഇത്. ആയുധങ്ങൾ നൽകില്ലെങ്കിലും മാനുഷിക സഹായങ്ങൾ തുടരുമെന്നും പ്രഖ്യാപിച്ചു. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യൂറോപ്യൻ യൂണിയൻ ആയുധ വിതരണക്കാരിൽ നിന്ന് സമാധാന സ്ഥാപകരാകണമെന്നും ഫിക്കോ തുറന്നടിച്ചിരുന്നു. യുക്രെയിനിൽ സംഘർഷം ആരംഭിക്കാൻ കാരണം അമേരിക്കൻ ഇടപെടലാണെന്ന് ഫിക്കോ മുമ്പ് ആരോപിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിച്ച നിപ കേസുകളിൽ ആകെ 609 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ…
പത്തനംതിട്ട: പന്തളത്ത് വളർത്തു പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റതിനെത്തുടർന്നുള്ള വാക്‌സിനേഷന് ശേഷം അസ്വസ്‌ഥതയനുഭവപ്പെട്ട പതിനൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മരണകാരണം…
ന്യൂഡൽഹി: രാജ്യത്തെ ബോയിങ് വിമാനങ്ങളുടെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച് സമാജം ഹാളിൽ അനുസ്മരണ യോഗം…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പിആർകെ കൾച്ചറൽ ഫോറം കർണാടകയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള കർണാടക വിഭൂഷൻ പുരസ്കാരം ബാംഗ്ലൂർ മുത്തപ്പൻ…
ബെംഗളൂരു: ബെളഗാവിയിൽ സ്കൂളിലെ ടാങ്കിൽ നിന്ന് വിഷം കലർന്ന ജലം കുടിച്ച് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാവദത്തിയിലെ ഹുലിഗട്ടി…