കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും പുക. പുക ഉയര്‍ന്നത് അത്യാഹിത വിഭാഗത്തിന്റെ ആറാം നിലയില്‍. കാര്‍ഡിയാക് സര്‍ജറി തിയേറ്ററിലാണ് പുകയുയര്‍ന്നത്. കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതിനേ തുടര്‍ന്ന് നടത്തുന്ന അറ്റകുറ്റ പണികള്‍ക്കിടെയാണ് വീണ്ടും പുക വന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം.
കെട്ടിടത്തിന്റെ ഈ നിലയില്‍ രോഗികളില്ല. ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. വയറിങുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും പരിശോധന നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഇലക്‌ട്രിക്കല്‍ വിങും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. ഇനി എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയതിനു ശേഷം മാത്രമെ രോഗികളെ പ്രവേശിപ്പിക്കൂ എന്നും എത്രയും വേഗം പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
TAGS : KOZHIKODE MEDICAL COLLEGE
SUMMARY : Smoke again in Kozhikode Medical College Emergency Department; People evacuated
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…