ബെംഗളൂരു: പ്രവാസി കോൺഗ്രസ് കർണാടകയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കൽപ്പറ്റയിൽ സംഘടിപ്പിച്ച സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി ഏലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾക്ക് വിവിധ പഠനോപകരണങ്ങളടങ്ങിയ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.
ആയുഷ്മാൻ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖ് ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്സൺ ലുക്കോസ്, ആയുഷ്മാൻ ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിങ്ങ് ഡയറക്ടർ ഡോ. ആദർശ്, ബെംഗളൂ ഡോക്ടേഴ്സ് സെൽ പ്രസിഡന്റ് ഡോ. നകുൽ, മാനേജിങ്ങ് പാർട്ണർമാരായ സുധീഷ്, ദീപേഷ്, യുഡിഫ് കർണാടക പ്രതിനിധി സിദ്ദിഖ് തങ്ങൾ എന്നിവർ സംസാരിച്ചു.
600 ഓളം കുട്ടികൾക്കാണ് ഈ വർഷം പഠനസഹായം നൽകുന്നത്. ഈ മാസം 18 ന് ബെംഗളൂരുവിൽ നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലും 21 ന് കെ ആർ പുരത്തു വച്ചു നടക്കുന്ന സമ്മേളനത്തിലും എല്ലാ പ്രവർത്തകരും പങ്കെടുക്കണമെന്ന് നേതാക്കൾ അറിയിച്ചു.
<BR>
TAGS : PRAVASI CONGRESS KARNATAKA
SUMMARY : Snehaswanthanam Study materials were distributed
തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…
ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…
ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ് സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…