Categories: KARNATAKATOP NEWS

മൂന്നാം മോദി മന്ത്രിസഭയിൽ ശോഭ കരന്ദലജേയും പ്രഹ്ലാദ് ജോഷിയും; കർണാടകയിൽ നിന്ന് അഞ്ച് മന്ത്രിമാർ

ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക എംപിമാരായ ശോഭ കരന്ദലജെയും പ്രഹ്ലാദ് ജോഷിയും.

ബെംഗളൂരുവിലെ ആദ്യ വനിതാ എംപി കൂടിയാണ് ശോഭ കരന്ദലജെ. 2014 മുതൽ പാർലമെന്റ് എംപിയാണ് കരന്ദലജെ. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ കർണാടകയിൽ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. അതിലൊരാളെയാണ് മൂന്നാമൂഴത്തിൽ മോദി ഭരണനിർവ്വഹണത്തിൽ പങ്കാളിയാക്കിയിരിക്കുന്നത്.

2014, 2019 വർഷങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉഡുപ്പി- ചിക്കമഗളുരു മണ്ഡലത്തിൽ നിന്ന് ശോഭ കരന്ദലജെ ലോക്‌സഭയിലെത്തുന്നത്. ഇത്തവണ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്ന് 2,59,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. കോൺഗ്രസ് സ്ഥാനാർത്ഥി എം.വി രാജീവ് ഗൗഡയെയാണ് പരാജയപ്പെടുത്തിയത്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിലെ ഭക്ഷ്യ സംസ്‌കരണ- കൃഷി വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു.

ആർഎസ്എസ് വിശ്വസ്തനും ദീർഘകാല ബിജെപി പ്രവർത്തകനുമായ പ്രഹ്ലാദ് ജോഷി കർണാടകയിലെ ധാർവാഡിലെ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ചാം തവണയാണ് പാർലമെൻ്റ് അംഗമാകുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ കൽക്കരി, ഖനി, പാർലമെൻ്ററികാര്യം എന്നീ വകുപ്പുകൾ വഹിച്ചിട്ടുണ്ട്. പതിനേഴാം ലോക്‌സഭയിൽ ഇരുസഭകളുടെയും പ്രവർത്തനത്തിലും ദേശീയ പ്രാധാന്യമുള്ള നിരവധി നിർണായക ബില്ലുകൾ പാസാക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാനത്ത് ത്രിവർണ പതാക ഉയർത്താനുള്ള പ്രക്ഷോഭം പാർട്ടി സംഘടിപ്പിച്ചപ്പോഴാണ് ബിജെപി കർണാടക പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ള ജോഷി രാഷ്ട്രദ്വജ ഹോരാത സമിതി സഞ്ചലക് എന്ന പേരിൽ ശ്രദ്ധേയനായത്. 1990-കളുടെ തുടക്കത്തിൽ സേവ് കാശ്മീർ പ്രസ്ഥാനത്തിന് രൂപം നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ധാർവാഡ് ലോക്‌സഭാ സീറ്റിൽ കോൺഗ്രസിൻ്റെ വിനോദ് അസോട്ടിയെ പരാജയപ്പെടുത്തി 97,324 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജോഷി വിജയിച്ചത്. കർണാടകയിൽ നിന്ന് ആകെ അഞ്ച് പേരാണ് മന്ത്രിസഭയിലുള്ളത്. എച്ച്. ഡി. കുമാരസ്വാമി, വി. സോമണ്ണ, നിർമല സീതാരാമൻ എന്നിവരാണ് മറ്റ് മൂന്ന് പേർ.

TAGS: BJP| GOVERNMENT| ELECTION| POLITICS
SUMMARY: Sobha karandlaje and prahlad joshi goven cabinet berths in third modi government

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

2 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

2 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

3 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

4 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

5 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

5 hours ago