ബെംഗളൂരു: മാണ്ഡ്യ നാഗമംഗലയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയ്ക്കും, പ്രതിപക്ഷ നേതാവ് ആർ. അശോകയ്ക്കുമെതിരെ കേസെടുത്തു. നാഗമംഗല ടൗൺ പോലീസ് സ്റ്റേഷനിൽ 45കാരനായ പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്.
ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹത്തിന് നേരെ അക്രമികൾ കല്ലും ചെരിപ്പും എറിഞ്ഞു, 25 ലധികം കടകൾ കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവർ നിരപരാധികളാണെന്നും ചില മാതാവിഭാഗത്തെ സർക്കാർ രക്ഷിക്കുകയാണെന്നുമായിരുന്നു ശോഭ കരന്ദ്‌ലജെയുടെ ആരോപണം. സമാനമായി അക്രമികളിൽ ചിലർ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായി തെളിവുണ്ടെന്ന ആർ.അശോകയും പറഞ്ഞിരുന്നു. മനപൂർവം വിദ്വേഷം ഉണ്ടാക്കുന്നതിനാണ് ഇത്തരമൊരു പ്രസ്താവന ഇരുവരും പുറത്തിറക്കിയതെന്ന് പരാതിയിൽ ആരോപിച്ചു. അക്രമം മറ്റ് പ്രശ്നങ്ങൾ കാരണമായിരുന്നെന്നും, മതപരമായ കാരണങ്ങൾ ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
TAGS: KARNATAKA | BOOKED
SUMMARY: Shobha Karandlaje, Ashoka booked for “provocative statements” over Nagamangala violence
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…