Categories: KERALATOP NEWS

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ‘തൃക്കണ്ണൻ’ കസ്റ്റഡിയില്‍

ആലപ്പുഴ: വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കണ്ണൻ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സൗത്ത് പോലീസാണ്‌ ഇയാളെ പിടികൂടിയത്. ആലപ്പുഴ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കുകയും റീല്‍സ് ചിത്രീകരിക്കാനായി ഒപ്പം കൂട്ടുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. ഉടൻ തന്നെ ഹാഫിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമില്‍ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഹാഫിസ്. ഇയാള്‍ ചില സിനിമകളിലും ചെറിയ വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Social media influencer ‘Thrikkannan’ in custody after being promised marriage, raped

Savre Digital

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും

കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…

36 minutes ago

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം; എൻ. സുബ്രഹ്മണ്യൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…

1 hour ago

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…

3 hours ago

‘തൃക്കാക്കരയിലും കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു’; സണ്ണി ജോസഫിന് പരാതി നല്‍കി ഉമ തോമസ്

കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…

4 hours ago

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

5 hours ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

5 hours ago