Categories: TOP NEWS

മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിച്ചു; അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ ശ്രമിക്കവേ അച്ഛന്റെ കുത്തേറ്റ് മകന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ പുട്ടനഹള്ളിയിലാണ് സംഭവം. സർജാപുരയിൽ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ബി. യശ്വന്ത്‌ (24) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബസവരാജിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ 10 മണിയോടെ ബസവരാജും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് മാറിയതോടെ ബസവരാജ് അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യശ്വന്ത് വിഷയത്തിൽ ഇടപെടുകയും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പ്രകോപിതനായ ബസവരാജ് മകനെ കുത്തുകയായിരുന്നു.

യശ്വന്തിനെ ഉടൻ ദയാനന്ദ സാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ആശുപത്രി അധികൃതർ ആണ് പോലീസിനെ വിവരമറിയിച്ചത്.

ബസവരാജും ഭാര്യയും തമ്മിൽ നിസ്സാര കാര്യങ്ങളുടെ പേരിലും ബസവരാജിൻ്റെ അമ്മയെ പരിചരിക്കുന്നതിൻ്റെ പേരിലും നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായും, സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയതായും പോലീസ് പറഞ്ഞു.

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

4 hours ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

5 hours ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

5 hours ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

6 hours ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

7 hours ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

8 hours ago