Categories: LATEST NEWS

ആഡംബര ബൈക്ക് ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മാതാപിതാക്കളെ ആക്രമിച്ച മകന്‍ പിതാവിന്റെ അടിയേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ്(28)മരിച്ചത്. നേരത്തെ മകന്റെ വാശിയെ തുടര്‍ന്ന് വീട്ടുകാര്‍ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്‍കിയിരുന്നു.

എന്നാല്‍, ഒക്ടോബര്‍ 21ന് തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ ആഡംബര ബൈക്ക് കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്‍ക്കിച്ചത്. ഒക്ടോബര്‍ ഒമ്പതിനായിരുന്നു സംഭവം. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് പിതാവിനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്‍ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബോധമറ്റ ഹൃദ്ദിഖിനെ പിതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹൃദ്ദിഖ് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഹൃദ്ദിഖ് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വഞ്ചിയൂരില്‍ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. വിനയാനന്ദനെ വഞ്ചിയൂര്‍ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. വിനയാനന്ദനെതിരേ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം. ബെംഗളൂരുവില്‍ കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു.

SUMMARY: Son dies after being beaten by father after attacking parents demanding luxury bike

NEWS BUREAU

Recent Posts

ട്രെയിനിയില്‍ നിന്നു പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: വർക്കലയില്‍ കേരള എക്‌സ്‌പ്രസ് ട്രെയിനില്‍ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍…

4 minutes ago

നടിയെ ആക്രമിച്ച കേസ്;അന്തിമ വിധി ഡിസംബര്‍ 8ന്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8 ന് കോടതി വിധി പറയും. എല്ലാ പ്രതികളും ഹാജരാകണം. എറണാകുളം…

1 hour ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച്…

3 hours ago

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും കേരള വിപണിയിലും വില വര്‍ധിച്ചു. ഇനിയും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന്…

4 hours ago

പുള്ളിപ്പുലിയെ പിടികൂടി

ബെംഗളൂരു: ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെ പിടികൂടി. ഗുണ്ടൽപേട്ട് താലൂക്കിലെ തഗലൂരു ഗ്രാമത്തിലാണ് വനംവകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ച് പിടികൂടിയത്. അഞ്ച് വയസ്സുള്ള…

4 hours ago

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക്…

4 hours ago