LATEST NEWS

കൊടും ക്രൂരകൃത്യം; കാസറഗോഡ് അമ്മയെ മകൻ തീകൊളുത്തി കൊന്നു

കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയനിലയില്‍ കണ്ടെത്തി. മകന്‍ മെല്‍വിന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

അയല്‍ക്കാരിയായ ബന്ധുവിനെയും പൊള്ളലേല്‍പ്പിക്കാന്‍ യുവാവ് ശ്രമം നടത്തി. അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇന്ന് രാവിലെ മാതാവ് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോൾ മെല്‍വിന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് തീപിടിച്ച്‌ ഇവര്‍ വീടിനുള്ളില്‍ നിന്നും ഇറങ്ങിയോടി. ഉടന്‍ മെല്‍വില്‍ തൊട്ടയല്‍പ്പക്കത്ത് താമസിക്കുന്ന ബന്ധു ലോലിതയെ വിളിച്ചു.

അവര്‍ വന്നപ്പോള്‍ അവരെയും പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമം നടത്തി. ഇവരുടെ ബഹളം കേട്ട് നാട്ടുകാര്‍ ഉണര്‍ന്ന് ഓടിവരികയും പൊള്ളലേറ്റ ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു മാതാവ് മരണപ്പെട്ട വിവരം പുറത്തുവന്നത്. ഈ സമയത്ത് മകന്‍ വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു എന്നാണ് വിവരം.

സ്ഥലത്തെത്തിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മകന്‍ മെല്‍വിന് വേണ്ടിയും തെരച്ചില്‍ നടത്തുന്നുണ്ട്. പ്രശ്‌നത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം മകന്‍ മദ്യപാനിയാണ്. ഇവിടെ കുടുംബപ്രശ്‌നം ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും പറയുന്നത്.

SUMMARY: Son sets mother on fire in Kasaragod

NEWS BUREAU

Recent Posts

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിന് ബോംബ് ഭീഷണി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…

39 minutes ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…

54 minutes ago

പോലീസ് ഉദ്യോഗസ്ഥനെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…

2 hours ago

‘കാസറഗോഡ് വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

തിരുവനന്തപുരം: കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബിൽ 2025'നെതിരെ കർണാടക. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഈ ബില്ലെന്ന്…

2 hours ago

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

3 hours ago

ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്‌നം; രൂപകല്‍പന ചെയ്തത് മലയാളി

ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…

3 hours ago