ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം “ഓണവില്ല് 2024” ബെന്നാര്‍ഘട്ട റോഡ് ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് നടക്കും. രാവിലെ 7 മണി മുതല്‍ 9 മണി വരെ പൂക്കള മത്സരവും, എട്ടുമണി മുതല്‍ 9 മണി വരെ പായസം മത്സരവും നടക്കും. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
12 മണിക്ക് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, എം.പി സിഎന്‍ മഞ്ജുനാഥ്, എംഎല്‍എ മാരായ സതീഷ് കൃഷ്ണ സെയില്‍, എം കൃഷ്ണപ്പ,സതീഷ് റെഡ്ഡി, രാമോജി ഗൗഡ എംഎല്‍സി, ഗോകുലം ഗോപാലന്‍, വിവിധ ബോര്‍ഡ് ചെയര്‍മാന്‍മാരായ ജി കൃഷ്ണപ്പ ജിഎസ് മഞ്ജുനാഥ്, ഡോക്ടര്‍ തോമസ്. പി.ജോണ്‍, റോയ് എം രാജു തുടങ്ങിയവര്‍ പങ്കെടുക്കും. ഓണസദ്യ, മാജിക് ഷോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശിഖ പ്രഭാകര്‍ നയിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്കല്‍ നൈറ്റ് എന്നിവ ഉണ്ടാകും.
<BR>
TAGS : SBMA | ONAM-2024
SUMMARY : South Bangalore Malayalee Association Onangosham
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…