ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ക്ക് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ചിത്രരചനാ, ഉപന്യാസ മത്സരങ്ങളോടെ തുടക്കമായി. ചടങ്ങില്‍ ഓണവില്ല് 2024 ന്റെ പോസ്റ്റര്‍ പ്രകാശനവും നടത്തി. ഒക്ടോബര്‍ 20 ന് ടി ജോണ്‍ കോളേജ് ഓഡിറ്റോറിയത്തില്‍വച്ചാണ് ഇത്തവണത്തെ ഓണാഘോഷം. ഓഗസ്റ്റ് 11 ന് അസോസിയേഷന് അംഗങ്ങള്‍ക്കായുള്ള കായിക മത്സരങ്ങള്‍ നടക്കും.
പ്രസിഡന്റ് അലക്സ് ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു വി.ആര്, ട്രഷറര്‍ ശിവപ്രസാദ് ഡി, ജോയിന്‍ സെക്രട്ടറി വിനോദ് കുമാര്‍, പ്രോഗ്രാം കമ്മറ്റി ചെയര്മാന് ബിനു ദിവാകരന്, സീനിയര്‍ സിറ്റിസന്‍ ഫോറം ചെയര്മാന് മനോഹരന്, വനിതാവിഭാഗം ചെയര്‍പേഴ്സണ്‍ സന്ധ്യ അനില്‍, യുത്ത് വിംഗ് ചെയര്മാന് ഡോ. നകുല്‍ ബി.കെ, അഞ്ജന രാജ്, നീനു നായര്‍, ഡിനു ജോസ്, രാജേഷ് നായര്‍, ബൈജു എം.വി, ഗ്രീഷ്മ കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
<BR>
TAGS : SOUTH BANGALORE MALAYALI ASSOCIATION,
SUMMARY : South Bangalore Malayali Association started the Onam celebrations
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…