LATEST NEWS

തെന്നിന്ത്യൻ നായിക സാമന്ത വിവാഹിതയായി; വരൻ രാജ് നിദിമോരു

കോയമ്പത്തൂർ: തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ കൂടിയായ രാജ് നിദിമോരുവാണ് വരൻ. വിവാഹ ചിത്രങ്ങള്‍ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് വിവാഹവേളയില്‍ ധരിച്ചത്.

രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് രാജ്. ഫ്ലേവേഴ്‍സ്, 99, ഷോര്‍ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകള്‍ രാജിന്റേതായി ഏറെ ശ്രദ്ധയാകർഷിച്ച സിനിമകളാണ്. ഗോവ ഗോവ ഗോണ്‍, ഹാപ്പി എൻഡിംഗ്, എ ജെന്റില്‍മാൻ, അണ്‍പോസ്‍ഡ് തുടങ്ങിയവയും ഡികെയുമായി ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്‍ത സിനിമകളാണ്.

ദുല്‍ഖര്‍ വേഷമിട്ട ഗണ്‍സ് ആൻഡ് ഗുലാബ്‍സിന്റെയും സംവിധായകരില്‍ ഒരാളാണ് രാജ്. സാമന്തയുടെ രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയുമായി നടന്ന ആദ്യവിവാഹത്തില്‍ 2021 ല്‍ അവർ വിവാഹമോചനം നേടിയിരുന്നു. രാജ് നിഡിമോരുവിന്‍റെയും രണ്ടാം വിവാഹമാണ്. ശ്യാമാലി ദേയെയായിരുന്നു മുന്‍പ് രാജ് വിവാഹം കഴിച്ചിരുന്നത്. 2022 ല്‍ അവർ വേർപിരിഞ്ഞു.

SUMMARY: South Indian actress Samantha gets married; groom Raj Nidimoru

NEWS BUREAU

Recent Posts

സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കൽ; ഇൻഡിഗോ വിമാനത്തിന് 22.20 കോടി രൂപ പിഴയിട്ട് ഡിജിസിഎ

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിന് വിമാനക്കമ്പനിയായ ഇൻഡി​ഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി…

6 hours ago

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചില്ല; ആറ് പിജി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ബെംഗളൂരു: ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബെംഗളൂരുവില്‍ ആറ് പേയിംഗ് ഗസ്റ്റ് (പിജി) സ്ഥാപനങ്ങള്‍ സെൻട്രൽ സിറ്റി കോർപ്പറേഷൻ സീൽ…

6 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവള ടെർമിനലുകളിൽ മനുഷ്യ ചാവേർ ബോംബറും ആർ‌ഡി‌എക്സ് ഐ‌ഇഡികളും ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾ ഉണ്ടാകുമെന്ന് ഭീഷണി. ഇമെയിലിലാണ് ബോംബ്…

7 hours ago

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ. നിലവിൽ അഞ്ചു…

7 hours ago

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ പരിപാടി ജനുവരി 25 ഞായറാഴ്ച രാവിലെ 10.30…

8 hours ago

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന് ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

9 hours ago