ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ
പ്രവാസി അമച്വർ നാടകോത്സവത്തിന് ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റൊറിയത്തിൽ തിരശീല വീണു.

നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് മുൻ ചെയർമാൻ ഡോ കൃഷ്ണദാസ് നായർ ഉദ്ഘാടനം ചെയ്തു . ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, ഇ സി എ ജോയിന്റ് സെക്രട്ടറി വി കെ രാജേഷ്, ‌സാഹിത്യ വിഭാഗം ചെയർമാൻ ഓ വിശ്വനാഥൻ, സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ, കൾച്ചറൽ സെക്രട്ടറി വി മുരളിധരൻ , അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

നാടകോത്സവത്തിൽ ഒന്നാം സമ്മാനം 50,000 രൂപയും റോളിംഗ് ട്രോഫിയും ചെന്നൈ ഉപാസന അവതരിപ്പിച്ച പെരുമലയൻ കരസ്ഥമാക്കി. രണ്ടാം സമ്മാനം 30,000 രൂപയും ട്രോഫിയും ഓൺ സ്റ്റേജ് ജാലഹള്ളി അവതരിപ്പിച്ച ശവം വാരിക്ക് ലഭിച്ചു. കൈരളി കലാസമിതി, വിമാനപുര അവതരിപ്പിച്ച സൂര്യകാന്തിക്ക് മൂന്നാം സമ്മാനമായ 20,000 രൂപയും ട്രോഫിയും ലഭിച്ചു.
മികച്ച സംവിധായകനായി ചെന്നൈ മക്തൂബ് തിയേറ്റർ അവതരിപ്പിച്ച ദ ഫസ്റ്റ് ഗോൾ ന്റെ പ്രശോഭ് പ്രണവം അർഹനായി.
മികച്ച തിരക്കഥ കൃത്ത് രതീഷ് റാം (നാടകം – കൈരളി കലാസമിതി, വിമാനപുര അവതരിപ്പിച്ച സൂര്യകാന്തി).

പെരുമലയനിലെ കേളു എന്ന കഥാപത്രം അവതരിപ്പിച്ച ജോസഫ് കെ കെ മികച്ച നടനും ശവംവാരി യിലെ അമ്മയായി വേഷമിട്ട ആതിര സുരേഷ് മികച്ച നടിയുമായി.
ശവംവാരിയിലെ മകനായി വേഷമിട്ട ആദിത് ആർ നായർ, ചാവറ കലാവേദി യുടെ ഗ്രേസിയുടെ ആകാശത്തിലെ ഗ്രേസിയായി അഭിനയിച്ച അലോൺസാ ടിജോ എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.

സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ബെംഗളൂരുവിൽ നിന്നും ചെന്നൈയിൽ നിന്നുമായി 8 നാടകങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

<BR>
TAGS : KERALA SAMAJAM
SUMMARY: South Indian Expatriate Amateur Drama Festival; Chennai Upasana’s Perumalayan wins best play

Savre Digital

Recent Posts

എംഎല്‍എ സ്ഥാനത്ത് തുടരും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…

1 hour ago

‘മലയാള സാഹിത്യം പുരോഗമന സാനുക്കളില്‍’- സെമിനാര്‍ ഓഗസ്റ്റ് 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

1 hour ago

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാര്‍

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…

2 hours ago

വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളും നൽകി

ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും (കെഇഎ) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ഇസിഎ) സംയുക്തമായി എച്ച്ഐവി ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും…

2 hours ago

‘രാഹുല്‍ മാങ്കൂട്ടത്തിലിന് പറയാനുള്ളത് പറയട്ടെ’; കേള്‍ക്കാന്‍ നേതാക്കള്‍

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…

2 hours ago

ദർഷിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; വായിൽ സ്ഫോടകവസ്തു തിരുകി പൊട്ടിച്ചു

കണ്ണൂർ: കല്ല്യാട്ടെ കവർച്ച നടന്ന വീട്ടിൽ നിന്ന് കാണാതായ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി. വായിൽ സ്ഫോടക വസ്തു തിരുകി പൊട്ടിച്ച്…

3 hours ago