ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനിടെ ദക്ഷിണ കൊറിയുടെ പേര് തെറ്റായി അനൗൺസ് ചെയ്തതിൽ ക്ഷമ പറഞ്ഞ് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ദക്ഷിണ കൊറിയയ്ക്ക് പകരം ഉത്തര കൊറിയ എന്നാണ് ഉദ്ഘാടന ചടങ്ങിനിടെ അനൗൺസ്മെന്റ് ചെയ്തത്. മാർച്ച് പാസ്റ്റിനായി ടീം എത്തിയപ്പോഴായിരുന്നു സംഭവം.
ഡെമോക്രാറ്റിക്ക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ (ഉത്തര കൊറിയ) എന്നാണ് ഫ്രഞ്ച് അനൗൺസർ മൈക്കിലൂടെ പറഞ്ഞത്. സംഭവത്തിന് പിന്നാലെ വിമർശനവുമായി ദക്ഷിണ കൊറിയ അധികൃതർ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്സ് കമ്മിറ്റി ക്ഷമ പറഞ്ഞത്. സംഭവിച്ച തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്ന് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു.
ദക്ഷിണ കൊറിയൻ പ്രസിഡൻ്റിനോട് നേരിട്ട് ഫോണിൽ മാപ്പ് പറയണമെന്ന് ഐഒസി മേധാവി തോമസ് ബാച്ച് ആഗ്രഹിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന സന്ദേശം ലഭിച്ചതായി കൊറിയൻ സ്‌പോർട് ആൻഡ് ഒളിമ്പിക് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ സിയോളിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടതായി വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
TAGS: OLYMPICS | SOUTH KOREA
SUMMARY: South Korea Mistakenly Introduced As North Korea During Paris Olympics Opening Ceremony
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…