ബെംഗളൂരു: ബെംഗളൂരുവിലെ വായു മലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലാണ് (എൻജിടി) കമ്മിറ്റി രൂപീകരിച്ചത്. അന്തരീക്ഷത്തിലെ നൈട്രജൻ ഡയോക്സൈഡിന്റെ അളവിനെയാണ് കമ്മിറ്റി പഠനവിധേയമാക്കുന്നത്.
മാധ്യമ റിപ്പോർട്ടുകളെത്തുടർന്നാണ് ഹരിത ട്രൈബ്യൂണൽ കമ്മിറ്റി രൂപവത്കരിച്ചത്. ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ വർധിച്ച നൈട്രജൻ ഡയോക്സൈഡിന്റെ അളവും അത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അടുത്തിടെ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് ട്രൈബ്യുണൽ നടപടി.
റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്ക് രണ്ട് മാസമാണ് ട്രൈബ്യൂണൽ സമയം നൽകിയിരിക്കുന്നത്. നഗരത്തിൽ ബി.ടി.എം ലേഔട്ട്, സിൽക്ക് ബോർഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നൈട്രജൻ ഓക്സൈഡ് പ്രധാനമായും അന്തരീക്ഷത്തിലെത്തുന്നത് വാഹനങ്ങളിൽ നിന്നാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
TAGS: BENGALURU | AIR POLLUTION
SUMMARY: Special committee formed in city by NGT to study air pollution
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…