തിരുവനന്തപുരം: കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആര്‍) നടപടികൾക്ക് ഇന്ന് തുടക്കമാകും. വീടുകൾ തോറുമുള്ള വിവര ശേഖരണത്തിനാണ് തുടക്കം കുറിക്കുക. ഇതിനായി ബി എൽ ഒമാർ വീടുകൾ കയറിയിറങ്ങും. നവംബർ നാലിന് ആരംഭിച്ച് ഡിസംബർ നാല് വരെ ഇത് തുടരും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 9-ന് കരട് വോട്ടർ പട്ടിക പുറത്തിറക്കും. കരട് പട്ടികയിന്മേലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും അടുത്ത വർഷം ജനുവരി 8 വരെ സമർപ്പിക്കാം.
വീടുകൾ തോറും വിവരശേഖരണത്തിനായി നൽകുന്ന ഫോം തിരികെ നൽകുന്ന സമയത്ത് രേഖകൾ സമർപ്പിക്കേണ്ട ആവശ്യമില്ല. 2002-2004 വർഷങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർ, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് ഈ പട്ടികയിൽ ഉള്ളവർ എന്നിവർ രേഖകൾ നൽകേണ്ടതില്ല. മുമ്പുള്ള പട്ടികയിലെ ഒരു വോട്ടറുമായി പേര് ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് മാത്രമേ രേഖകൾ നൽകേണ്ടതുള്ളൂ. ഇത്തരക്കാർക്ക് ഡിസംബർ 9-നും അടുത്ത വർഷം ജനുവരി 31-നും ഇടയിൽ നോട്ടീസ് നൽകും. വോട്ടർമാരിൽ ഏകദേശം 90% പേർക്കും രേഖകൾ നൽകേണ്ടി വരില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്.
കേരളത്തിന് പുറമെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ഏകദേശം 51 കോടി വോട്ടർമാരെ ഉൾക്കൊള്ളുന്ന ഈ പ്രക്രിയ അടുത്ത വർഷം ഫെബ്രുവരി 7-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ പൂർത്തിയാകും.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്തവർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് എസ്‌ഐആർ. ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട അസമിനെ എസ്‌ഐആറിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അസമിനായി പ്രത്യേകം ഉത്തരവിറക്കുമെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ അറിയിച്ചത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അസമിൽ പൗരത്വ പരിശോധനാപ്രക്രിയ നടന്നുവരുകയാണ്.
എസ് ഐ ആറിന്റെ ആദ്യ ഘട്ടം ബിഹാറിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ നടത്തിയിരുന്നു. അവിടെ അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം 7.89 കോടിയിൽ നിന്ന് 7.42 കോടിയായി കുറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്ത് നടക്കുന്ന ഒമ്പതാമത് എസ്‌ഐആർ ആണ് ഇത്തവണത്തേത്. 2002-’04 കാലത്താണ് അവസാനമായി നടന്നത്.
SUMMARY: Special Intensive Revision (SIR)) process begins today in states including Kerala
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം ഞായറാഴ്ച…
കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…