LATEST NEWS

ബെംഗളൂരു-മൈസൂരു റൂട്ടില്‍ സ്പെഷ്യല്‍ മെമു ട്രെയിൻ സർവീസ്

ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു) ഇടയിൽ സ്പെഷ്യല്‍ മെമു ട്രെയിനുകൾ സർവീസ് നടത്തും.

നവംബർ 14-നും ഡിസംബർ 28-നും ഇടയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ട്രെയിനുകൾ (നവംബർ 21, 22, 23 തീയതികൾ ഒഴികെ) സര്‍വീസ് നടത്തുക. 06213 നമ്പർ ട്രെയിൻ ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർ ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 3.40-ന് അശോകപുരത്ത് എത്തും. 06214 നമ്പർ ട്രെയിൻ വൈകുന്നേരം 4.10-ന് അശോകപുരത്ത്നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് കെഎസ്ആർ ബെംഗളൂരുവിലെത്തും.

കൃഷ്ണദേവരായ ഹാൾട്ട്, നായണ്ടഹള്ളി, ജ്ഞാനഭാരതി ഹാൾട്ട്, കെങ്കേരി, ഹെജ്ജല, ബിഡദി, കെറ്റോഹള്ളി, രാമനഗര, ചന്നപട്ടണ, സെട്ടിഹള്ളി, നിദഘട്ട ഹാൾട്ട്, മദ്ദൂർ, ഹനകെരെ, മാണ്ഡ്യ, യെലിയൂർ, ബ്യാദരഹള്ളി, പാണ്ഡവപുര, ഛന്ദമരാജപുര എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.
SUMMARY: Special MEMU train service on Bengaluru-Mysore route
NEWS DESK

Recent Posts

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…

9 minutes ago

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍ രാജ്യത്തെ ആദ്യ അറസ്റ്റ് കര്‍ണാടകയില്‍ രേഖപ്പെടുത്തി. ബംഗാള്‍…

49 minutes ago

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…

2 hours ago

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…

3 hours ago

നൗഗാം പോലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, അട്ടിമറിയെന്ന് സംശയം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പരു​ക്കേ​റ്റു.…

3 hours ago

പാലത്തായി പോക്സോ കേസ്‌; ശിക്ഷാവിധി ഇന്ന്

ത​ല​ശ്ശേ​രി: പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പ്ര​തിക്കുള്ള ശിക്ഷ ത​ല​ശ്ശേ​രി പോ​ക്‌​സോ…

3 hours ago