വയനാട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കൊല്ലാനുള്ള പ്രത്യേക ദൗത്യം ഇന്നും. രാവിലെ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക സംഘം കാടു കയറും. വനാതിർത്തികൾ ആറ് സംഘങ്ങൾ കൂടി വളഞ്ഞാവും കടുവയെ തിരയുക. ഇന്നലെ താറാട്ട് വച്ച് ആർ.ആർ.ടി. അംഗമായ ജയസൂര്യയെ ആക്രമിച്ച കടുവ പഞ്ചാരക്കൊല്ലി കാടുവിട്ടിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. ദൗത്യത്തോട് അനുബന്ധിച്ച് പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മണിക്കാരംഭിച്ച കർഫ്യൂ രണ്ടുദിവസം തുടരും. കടുവയ്ക്കായുള്ള തിരച്ചില് ഇന്നലെ രാത്രിയിലും തുടര്ന്നു. അതേസമയം ഇന്ന് പുലര്ച്ചെയും ആര്ആര്ടി അംഗങ്ങള് കടുവയെ കണ്ടു
10 പേരടങ്ങുന്ന 4 സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് നടക്കുന്ന പരിശോധന. തറാട്ട്, മണിയന് കുന്ന്, പഞ്ചാരക്കൊല്ലി മേഖലകളിലാണ് വിശദമായ തിരച്ചില് നടക്കുന്നത്. 12 ലൈവ് സ്ട്രീം കാമറകള് കൂടി സ്ഥാപിക്കും.
പഞ്ചാരക്കൊല്ലി പ്രിയദര്ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില് കൊല്ലപ്പെടുന്നത്. തണ്ടര്ബോള്ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില് രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില് വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് രാധ. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്ന്നിരുന്നു. തുടര്ന്ന് കടുവയെ വെടിവെച്ച് കൊല്ലാന് ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് ഉത്തരവിറക്കുകയായിരുന്നു.
<br>
TAGS : TIGER ATTACK | WAYANAD
SUMMARY : Special mission to kill a man-eating tiger today.
തിരുവനന്തപുരം: കേരളത്തില് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില് തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില് പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്യുടെ പാർട്ടിയായ ടിവികെയില് (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില് മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില് ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില് അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…