Categories: KERALATOP NEWS

കാനനപാത വഴി സന്നിധാനത്തേക്ക് വരുന്നവർക്ക് പ്രത്യേക പാസ് നിർത്തലാക്കി

ബെംഗളൂരു: കാനനപാത വഴി ശബരിമല സന്നിധാനത്തേക്ക് എത്തുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് താത്കാലികമായി നിർത്തലാക്കി. കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. 5,000 പേർക്കായിരുന്നു കാനനപാത വഴി വരാൻ അനുമതി. തിങ്കളാഴ്ച മാത്രം കാനനപാത വഴി സന്നിധാനത്തേക്ക് എത്തിയത് 22,000 അയ്യപ്പഭക്തരായിരുന്നു.

അയ്യപ്പനെ കാണാൻ കല്ലും മുള്ളും താണ്ടി വരുന്നവർക്ക് പ്രത്യേക പാസ് നൽകാനുള്ള തീരുമാനം ഡിസംബർ 17 മുതലായിരുന്നു പ്രാബല്യത്തിൽ വന്നത്. ഏറെ നാളായുള്ള ആവശ്യമായിരുന്നു ഇതോടെ നടപ്പിലായത്. കാനനപാത വഴി വരുന്നവർക്ക് സിന്നിധാനത്ത് ക്യൂ നിൽക്കാതെ പ്രത്യേക വരിയിലൂടെ ദർശനം ലഭിക്കുന്നതിന് പാസ് സഹായകമായിരുന്നു. എന്നാൽ ഇത്തരത്തിലെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണം വൻതോതിൽ ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് നിയന്ത്രണമേർപ്പെടുത്തിയത്.

TAGS: KERALA | SABARIMALA
SUMMARY: Pass given for forest route to sannidhanam cancelled

Savre Digital

Recent Posts

ജില്ലാ സെക്രട്ടറി ആക്കിയില്ല; വിജയ്‌യുടെ കാര്‍ തടഞ്ഞ ടിവികെ വനിതാ നേതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെ‌യില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…

26 minutes ago

നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സ് പത്താം വാർഷികാഘോഷം തിങ്കളാഴ്ച

ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…

1 hour ago

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; മകരവിളക്ക് മഹോത്സവത്തിനായി 30ന് നട തുറക്കും

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…

2 hours ago

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…

2 hours ago

ത്രിപുര സ്പീക്കര്‍ ബിശ്വ ബന്ധു സെൻ അന്തരിച്ചു

അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…

2 hours ago

ന്യൂ തിപ്പസാന്ദ്ര അയ്യപ്പക്ഷേത്രം വാർഷികോത്സവം

ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…

2 hours ago